സൗദി അറേബ്യയില്‍ വന്‍ പരിഷ്‌കാരങ്ങള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. ജനജീവിതം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കൊണ്ടുവരുന്ന പദ്ധതികളിലാണ് നിയമ മാറ്റങ്ങള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സൗദി ഭരണകൂടം തന്നെ മുന്‍കൈയ്യെടുത്ത് നടപ്പാക്കുന്ന പദ്ധതിയിലാണ് ജനജീവിതം മെച്ചപ്പെടുത്താനുള്ള നിര്‍ദേശങ്ങള്‍ മുന്നോട്ട് വച്ചിരിക്കുന്നത്. സൗദിയില്‍ ഇതുവരെ പിന്തുടര്‍ന്നിരുന്ന എല്ലാ ചിട്ടകളും എടുത്തു കളയുന്നതാണ് പുതിയ നിര്‍ദേശങ്ങളെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
#SaudiArabia #Saudi #Pravasi